കേന്ദ്ര സര്‍ക്കാര്‍ കുംഭകര്‍ണ്ണ സേവയില്‍: സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാര്‍, സുപ്രീംകോടതി, പരിസ്‌ഥിതി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (15:43 IST)
ആയുസിന്റെ പകുതിയും ഉറങ്ങിത്തീര്‍ത്ത പുരാണ കഥാപാത്രം കുംഭകര്‍ണ്ണനോടും നാടോടിക്കഥാപാത്രം റിപ്‌വാന്‍ വിങ്കിളിനോടും കേന്ദ്ര സര്‍ക്കാരിനെ ഉപമിച്ചുകൊണ്ട് സുപ്രീം കോടതിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ രണ്ടു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട്‌ പരിസ്‌ഥിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി കേന്ദ്ര സര്‍ക്കാരിനേ കണക്കറ്റ് പരിഹസിച്ചത്.

റിപ്പോര്‍ട്ടിന്‌ വേണ്ടി പദ്ധതിയുടെ ഭാഗമായിട്ടുള്ള പണികള്‍ താല്‍ക്കാലികമായി കോടതി തടഞ്ഞിരിക്കുകയാണ്‌. റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാതിരുന്നത്‌ കേന്ദ്രമന്ത്രിസഭയുടെ കുറ്റമാണെന്നും നിങ്ങള്‍ കുംഭകര്‍ണ്ണ സേവയിലാണോയെന്നും കോടതി ചോദിച്ചു.

ജസ്‌റ്റീസുമാരായ ദീപക്‌ മിശ്ര, ആര്‍ എഫ്‌ നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ്‌ കേന്ദ്രസര്‍ക്കാരിനേ കുംഭകര്‍ണ്ണനോട് ഉപമിച്ചത്. ഉത്തരാഖണ്ഡിലെ അളകനന്ദ, ഭാഗീരഥി നദികളില്‍ കൊണ്ടുവരാനിരിക്കുന്ന പദ്ധതി പ്രദേശത്തെ ജൈവവൈവിദ്ധ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്ന കാര്യത്തിലുള്ള പാരിസ്‌ഥിതിക റിപ്പോര്‍ട്ട്‌ രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഒരേസമയം മനുഷ്യന്‌ വൈദ്യൂതിയും ജീവസന്ധാരണത്തിന്‌ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജലത്തിലെ ജൈവവൈവിദ്ധ്യങ്ങളും ആവശ്യമാണ്‌. ഇവ സമാന്തരമായി കൊണ്ടുപോകേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :