'ചിരിപ്പിക്കുന്ന നിയമങ്ങള്‍' കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നു!

നിയമം, കേന്ദ്ര സര്‍ക്കാര്‍, പാര്‍ലമെന്റ് സമ്മേളനം
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (13:48 IST)
പുകയില ഉല്‍പ്പാദിപ്പിച്ചാലും ലേലത്തില്‍ പിടിച്ചാലും കിലോയ്ക്ക് ഒരു പൈസ എക്‌സൈസ് തീരുവ, വെറും പത്ത് രൂപ പോലും വിലയുള്ള നിധി കുഴിച്ചെടുത്താലും സര്‍ക്കാരിന് നല്‍കണം, പൊലീസ് അനുമതിയില്ലാതെ ബലൂണുകളും പട്ടവും പറപ്പിക്കുന്നത് നിയമവിരുദ്ധം, കുതിരവണ്ടിക്ക് ലൈസന്‍സ് വേണം... കേടിട്ട് സര്‍ക്കാര്‍ പുതിയ മണ്ടന്‍ നിയമങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ നിയമങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ ഇരിക്കുന്നവയാണ്!

അമ്പരപ്പ് തോന്നുന്നു അല്ലെ, എന്നാല്‍ കേട്ടോളു ഇത്തരത്തില്‍ ചിരിപ്പിക്കുന്നവയും സമയം കൊല്ലികളും, യാതൊരു പ്രയോജനവുമില്ലാത്ത ഏകദേശം 287 നിയമങ്ങള്‍ നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്കറിയാമോ 2.43 എംഎമ്മിനും 3.52 എംഎമ്മിനും ഇടയില്‍ കനമുള്ള ചെമ്പു കമ്പികള്‍ വാങ്ങുന്നതും സംസ്‌കരിക്കുന്നതും അഴിയെണ്ണുന്നതിനു കാരണമാക്കുന്ന നിയമം ഇപ്പോഴും നിലനില്‍ക്കുന്നു.

ഏതായാലും ഇത്തരം ചിരിപ്പിക്കുന്ന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കാന്‍ പോവുകയാണ്. സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റിയും എന്‍ഐപിഎഫ്പിയും വിധി ലീഗല്‍ സെന്ററും ചേര്‍ന്ന് ഇത്തരത്തില്‍ നൂറ് നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ്. അതേ സമയം കാലഹരണപ്പെട്ട 287 നിയമങ്ങള്‍ നവംബറിലെ പാര്‍ലമെന്റ് സെഷനോടെ റദ്ദാക്കുമെന്നാണ് അറിയുന്നത്.

ടെലഗ്രാഫ് സേവനം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ടെലഗ്രാഫ് വയറുകള്‍ അല്ലെങ്കില്‍ അവയ്ക്കുപയോഗിക്കുന്ന ചെമ്പുകമ്പികള്‍ കൈവശം സൂക്ഷിക്കുന്നതിനെതിരായ 1950ലെ നിയമം റദ്ദാക്കുന്നത്.

ബ്രിട്ടീഷ് കോളനി ഭരണാധികാരികള്‍ നടപ്പിലാക്കിയ 1838ലെ ട്രഷര്‍ ട്രോവ് നിയമത്തിലാണ് പത്തുരൂപവിലയുള്ള നിധിയാണെങ്കില്‍ കൂടി അത് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് പറയുന്നത്. 1855ലെ ഒരു നിയമം ചില ഗോത്രങ്ങളെ ചില നിയമങ്ങളുടെ പരിധിയില്‍ നന്ന് ഒഴിവാക്കിയിരുന്നു.

1934ലെ നിയമമനുസരിച്ച് പട്ടം പറത്തണമെങ്കില്‍ പൊലീസിന്റെ അനുമതി ആവശ്യമായിരുന്നു. പട്ടവും ബലൂണുകളും വിമാനങ്ങളായി കണക്കാക്കിയായിരുന്നു ഈ നിയമം ഉണ്ടായത്. ആന്ധ്രാ പ്രദേശിലെ മോട്ടോര്‍ വാഹന നിയമ പ്രകാരം മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വൃത്തിയുള്ള പല്ലുകള്‍ വേണമായിരുന്നു. ഇത്തരത്തിലുള്ള 287 നിയമങ്ങളാണ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ പല നിയമങ്ങളും ചിരിപ്പിക്കുന്നവയാണെന്നും പലതിനും ആധുനിക ജനാധിപത്യ ഇന്ത്യയില്‍ തൊരു സ്വാധീനവുമില്ലെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നവയില്‍ 1948ലെ തടവുകാരെ കൈമാറുന്ന നിയമം, കുതിരവണ്ടിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന 1879ലെ നിയമം എന്നിവയും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനക്കാലത്ത് തന്നെ കാലഹരണപ്പെട്ട 36 നിയമങ്ങള്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ എതിര്‍പ്പ് മൂലം അത് സാധ്യമായിരുന്നില്ല. എന്നാല്‍ 287 നിയമങ്ങള്‍ നവംബറോടെ റദ്ദാക്കുമെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ നിന്ന് തന്നെ അറിയുന്നത്.

വിദേശ നിക്ഷേപകരെ ആകര്‍ശിക്കാന്‍ ഈ നിയമങ്ങളെല്ലാം റദ്ദാക്കുന്നതോടെ സഹായിക്കുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. ലോക ബാങ്ക് പ്രസിദ്ധീകരിച്ച 189 നിക്ഷേപക സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 134-ം സ്ഥാനത്താണ് ഇന്ത്യ. പ്രാകൃതങ്ങളായ പല നിയമങ്ങളും നീക്കം ചെയ്യുന്നതോടെ ഇന്ത്യ ആദ്യ അമ്പതു രാജ്യങ്ങളിലെത്തുമെന്ന പ്രതീക്ഷയിലാണ്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...