കേന്ദ്ര ബജറ്റ്: സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വര്‍ഷത്തേക്ക് കൂടി തുടരും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (18:34 IST)
സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.

കൂടാതെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷപത്തിനുള്ള പരിധി 15ല്‍ നിന്നും 30 ശതമാനമാക്കി ഉയര്‍ത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :