ഡല്‍ഹിയില്‍ വീണ്ടും മാനഭംഗക്കൊല; യുവതി മരിച്ച നിലയില്‍

ഡല്‍ഹി, പീഡനം, കൊലപാതകം
ന്യൂഡല്‍ഹി| vishnu| Last Modified ശനി, 10 ജനുവരി 2015 (17:14 IST)
ഡല്‍ഹിയില്‍ വീണ്ടും മാനഭംഗക്കൊല അരങ്ങേറി. കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വസന്ത്കുഞ്ചിലെ ഒരു നഴ്‌സറിക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

അര്‍ധനഗ്നയായ അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ യുവതി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതരയോടെ ജോലിക്കു പോയ ഇവര്‍ രാത്രി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :