സിബിഎസ്ഇ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാകുന്നു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 22 ജൂലൈ 2015 (16:37 IST)
സ്‌കൂളുകളില്‍ യോഗ ക്ലാസുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നിര്‍ബന്ധമായും യോഗ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം. 15,000 ലധികം സ്‌കൂളുകളിലാണ് യോഗ ക്ലാസുകള്‍ നടത്താനൊരുങ്ങുന്നത്.

വിദ്യാര്‍ത്ഥികളുടെ വ്യായാമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും യോഗ നിര്‍ബന്ധമാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലും യോഗ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ശ്രീപദ് യാസോ നായിക് രാജ്യസഭയില്‍ പറഞ്ഞു. അധ്യാപക പരിശീലനം നടത്തുന്നവര്‍ക്ക് യോഗ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :