യോഗ ദിനാഘോഷത്തിന് ഉപരാഷ്ട്രപതിയെ ക്ഷണിച്ചില്ല; വിവാദം കൊഴുക്കുന്നു

ന്യൂഡെല്‍ഹി| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (11:38 IST)
അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് രാജ്പഥില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക്
ഉപരാഷ്ട്രപതി ഡോക്ടര്‍ ഹമീദ് അന്‍സാരിയെ ക്ഷണിച്ചിരുന്നില്ലെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ്. യോഗ ആഘോഷങ്ങളിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്നും. പ്രോട്ടോക്കോള്‍ പ്രകാരം ഇത്തരത്തിലുള്ള ചടങ്ങുകളിലേക്ക് ബന്ധപ്പെട്ട മന്ത്രി ക്ഷണിച്ചാല്‍ മാത്രമേ അദ്ദേഹം പങ്കെടുക്കാറുള്ളൂവെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തെ ഉപരാഷ്ട്രപതിയുടെ അസാന്നിധ്യത്തിനെത്തിരെ ബിജെപി നേതാവ് റാം മാധവ് ട്വിറ്ററിലൂടെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അന്‍സാരിക്ക് സുഖമില്ലാത്തതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും തന്റെ പ്രസ്താവനയില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നതായും മാധവ് പറഞ്ഞിരുന്നു.എന്നാല്‍ ഉപരാഷ്ട്രപതിക്ക് യാതൊരുവിധ അസുഖവുമില്ലെന്നാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :