യോഗയെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് സാധ്വി പ്രാചി

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (18:31 IST)
വീണ്ടും വിവാദപ്രസംഗവുമായി വിശ്വഹിന്ദ് പരിഷത്ത് നേതാവ് സാധ്വി പ്രാചി. യോഗയെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന്
സാധ്വി പ്രാചി പറഞ്ഞതാണ് വിവാദമായത്. യോഗയെ എതിര്‍ക്കുന്ന ആള്‍ ഇന്ത്യ മുസ്‍ലിം പേഴ്‍സണല്‍ ലോ ബോര്‍ഡിനെ വിമര്‍ശിച്ചാണ് പ്രാചി രംഗത്തെത്തിയത്.

ഇന്ത്യയുടെ മൂല്യങ്ങളും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് യോഗ. ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നടന്ന പരിപാടിയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍, അന്‍സാരിക്ക് രാജ്യ താത്പര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രാചിയുടെ മറുപടി.

എന്നാല്‍ അന്‍സാരിയെ ക്ഷണിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ ഇത് വിവാഹ ചടങ്ങല്ലെന്നും അതിനാല്‍ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രാചിയുടെ പ്രതികരണം.യോഗയെയും സൂര്യനമസ്‌കാരത്തേയും എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടുപോകുകയോ സ്വയം കടലില്‍ മുങ്ങുകയോ ചെയ്യണമെന്ന്
ബിജെപി എംപി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :