കേന്ദ്രത്തിലേത് ട്രെഡ്മില്‍ ഗവണ്മെന്റെന്ന് കമല്‍നാഥ്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (19:00 IST)
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി. സര്‍ക്കാരിനെ ട്രെഡ് മില്ലിനൊടുപമിച്ചാണ് കമല്‍നാഥ് വിമര്‍ശനം അഴിച്ചുവിട്ടത്. മുന്നേറാന്‍
കഴിയാതെ
ഓടുന്ന ട്രെഡ്‌മില്‍ ഗവണ്‍മെന്റാണ്
ബിജെപിയുടേത്. പ്രചാരണങ്ങളില്‍ മാത്രമൊതുങ്ങുന്ന പ്രവൃത്തി
മുന്നേറ്റമായി തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഒരു വികസനവും നടന്നിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനെടുത്ത നടപടികളെക്കുറിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ വര്‍ഗീയ
മുതലെടുപ്പ് നടത്തുകയാണ്. കള്ളപ്പണത്തെക്കുറിച്ച് പ്രസ്താവനകള്‍ മാത്രം നടത്തുന്നതല്ലാതെ നൂറു നാളുകള്‍ പിന്നിട്ടിട്ടും
കള്ളപ്പണം തിരികെ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :