അനുബന്ധ വാര്‍ത്തകള്‍
- പ്രായം നടപടികൾ ഒഴിവാക്കാനുള്ള മാനദണ്ഡമല്ല, ദിഷയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ
- മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പീഡനകേസ് ഗൂഢാലോചനയാകാമെന്ന് സുപ്രീംകോടതി സമിതി, കേസ് അവസാനിപ്പിച്ചു
- പതിറ്റാണ്ടുകൾ കഴിഞ്ഞും പരാതി ഉന്നയിക്കാൻ സ്ത്രീക്ക് അവകാശമുണ്ട്, പ്രിയ രമണിക്കെതിരായ അപകീർത്തി കേസ് തള്ളി
- നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും
- നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയെകൂടി മാപ്പുസാക്ഷിയാക്കി
സിഐഐ വിരുദ്ധ സമരം: ബിജെപിയെ ഞെട്ടിച്ച് എടപ്പാടി പളനിസ്വാമി: കേസുകൾ റദ്ദാക്കി
തമിഴ്നാട്ടിൽ സിഎഎ വിരുദ്ധസമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവയെല്ലാം പിൻവലിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും.
പാര്‍ലമെന്റില്‍ സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്ത പാര്‍ട്ടിയാണ് എന്‍ഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. സിഎഎ സമരങ്ങളേയും അണ്ണാ ഡിഎംകെ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം പൊതുജനങ്ങളുടെ നന്മയെ കരുതിയാണ് കേസുകൾ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.