മുംബൈയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചു മരണം

മുംബൈയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചു മരണം

മുംബൈ| priyanka| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (10:14 IST)
മുംബൈയിലെ വെയ്ല്‍ പര്‍ലെയിലുണ്ടായ കാറപകടത്തില്‍ അഞ്ചു മരണം. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മുസമ്മില്‍ മഖ്‌നൂജ, മുസമ്മില്‍ മുഖ്താര്‍ കനോസിയ, റഷീദ യൂസഫ് ഷെയ്ഖ്, ജുനൈദ് ഷെയ്ഖ് എന്നിവര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. അര്‍ധരാത്രിയില്‍ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.

അമിതവേഗതയില്‍ വന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകരുകയും മുകള്‍ഭാഗം തെറിച്ചു പോവുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :