ഓവര്‍ഡോസ് മരുന്നു നല്‍കി ആറു പേരെ കൊലപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍

അധിക ഡോസ് മരുന്നു നല്‍കി ഡോക്ടര്‍ ആറു പേരെ കൊലപ്പെടുത്തി.

mumbai, doctor, murderm police, arrest മുംബൈ, ഡോക്ടര്‍, കൊലപാതകം, പൊലീസ്, അറസ്റ്റ്
മുംബൈ| സജിത്ത്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (12:21 IST)
അധിക ഡോസ് മരുന്നു നല്‍കി ഡോക്ടര്‍ ആറു പേരെ കൊലപ്പെടുത്തി. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. കൊലപാതകങ്ങളില്‍ അവയവ റാക്കറ്റിനടക്കം ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മംഗള്‍ ജധേ എന്ന 49കാരിയായ സ്ത്രീയെ കാണാതായതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന കൊലപാതക കഥ പുറംലോകമറിയുന്നത്. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്ന മംഗള്‍ ജധേയെ ഡോ സന്തോഷ് പോള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ഇയാളുടെ ആശുപത്രിയിലെ നഴ്സായ ജ്യോതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഓവര്‍ ഡോസ് മരുന്നു നല്‍കിയാണു അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആറു പേരെ താന്‍ കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങള്‍ തന്റെ ഫാം ഹൗസില്‍ കുഴിച്ചിട്ടെന്നും ഡോക്ടര്‍ പറഞ്ഞത്.

കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. 2003 മുതല്‍ കാണാതായ ആളുകളുടെ മൃതദേഹങ്ങള്‍ ഫാം ഹൗസില്‍നിന്നു പൊലീസ് കണ്ടെടുത്തു. കൊലപാതകകാരണം എന്താണെന്ന് അറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് അവയവ റാക്കറ്റുമായുള്ള ബന്ധം സംശയിക്കുന്നതിനാല്‍ ആ വഴിക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :