പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി; ദുബായിൽ മലയാളി കുടുംബത്തിലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കാര്‍ അപകടത്തില്‍ മലയാളി കുടുംബത്തിലെ കുഞ്ഞ് മരിച്ചു.
കാര്‍ അപകടത്തില്‍ മലയാളി കുടുംബത്തിലെ കുഞ്ഞ് മരിച്ചു. പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് കയറിയാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹൂർഅൽഅൻസിലെ വില്ലയില്‍ കുഞ്ഞ് നിലത്ത് വീണ് കിടക്കുന്നത് അറിയാതെ കാർ പാർക്കിങ്ങിൽ നിന്ന് പുറകോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിൽസക്ക് ശേഷമായിരുന്നു ഈ കുഞ്ഞ് ജനിച്ചത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം