ദാവൂദിന് ഈ വിവാഹം ചെറിയ കാര്യമല്ല; സ്ഥലത്തില്ലെങ്കിലും എല്ലാം ഒളിഞ്ഞിരുന്ന് കാണും

ഇന്ത്യയില്‍ ഇല്ലെങ്കിലും ദാവൂദിന് എല്ലാം നിസാരം

dawood ibrahim , mumbai blast case , blast , dawood , marriage , pakistan , india ദാവൂദ് ഇബ്രാഹിം , മുംബൈ സ്‌ഫോടനം, വിവാഹം , അലിഷ
മുംബൈ| jibin| Last Updated: ചൊവ്വ, 16 ഓഗസ്റ്റ് 2016 (14:29 IST)
മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവൻ അലിഷാ പാർക്കറിന്റെ വിവാഹം നാളെ. മുംബൈയില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ ദാവൂദ് സ്കൈപ്പിലൂടെ കാണുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ദാവൂദിന്റെ സഹോദരി ഹസീന പർകറിന്റെ ഇളയ മകനാണ് അലിഷാ. ചടങ്ങുകള്‍ ദാവൂദിന് കാണാനുള്ള സൗകര്യങ്ങൾ അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്‌തു കഴിഞ്ഞെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. മുംബൈയിലെ റസൂൽ പള്ളിയിലാണ് വിവാഹചടങ്ങുകൾ. വൈകുന്നേരം ജുഹുവിലെ തുലിപ്പ് സ്‌റ്റാർ ഹോട്ടലിൽ വച്ച് റിസപ്‌ഷനും തീരുമാനിച്ചിട്ടുണ്ട്.

ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ മുംബൈയിലെ തന്റെ സഹായിയെയാണ് ദാവൂദ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ ദാവൂദ് തന്റെ ആളുകൾക്ക് നിർദേശം നൽകി.

ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കർ, സഹോദരിമാരായ സെയ്റ്റൂൺ, ഫർസാന തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കും.
ഹസീനയുടെ ജീവിച്ചിരിക്കുന്ന ഒരെയൊരു മകനാണ് അലിഷാ. അതിനാൽ വളരെ ഗംഭീരമായി തന്നെ വിവാഹം നടത്താനാണ് പദ്ധതി. ഇയാളുടെ മൂത്ത സഹോദരൻ ദാനിഷ് 2006ൽ ഉണ്ടായ ഒരു റോഡ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദിന് ഐ എസ് ഐ ആണ് സുരക്ഷ നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ...

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം
പ്രായപൂര്‍ത്തിയാകാത്തവരുടെ(മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം ...