അനുബന്ധ വാര്‍ത്തകള്‍
- ഓണം റിലീസ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്, 5 ലക്ഷം ബജറ്റില്‍ 'കേരളാ ലൈവ്', ലൊക്കേഷന്‍ വീഡിയോ കാണാം
- Union Budget 2024: ഓഹരി വ്യാപാരം, എഫ്ആൻഡ്ഒ ഇടപാടുകൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയേക്കും
- 600 കോടി ബജറ്റില്‍ 250 കോടിയും താരങ്ങളുടെ പ്രതിഫലം !'കല്‍ക്കി 2898 എഡിയില്‍ അഭിനയിക്കാന്‍ വമ്പന്‍ തുക ചോദിച്ച് പ്രഭാസ്, പ്രധാന താരങ്ങള്‍ക്ക് ലഭിച്ചത്
- ഇതാണ് സുരേഷ് ഗോപി പറഞ്ഞ നാല് സിനിമകള്‍ ! ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വരെ ലിസ്റ്റില്‍
- 100 കോടി ബജറ്റില്‍ പാന്‍ യൂണിവേഴ്സ് ചിത്രം, രണ്ടു വര്‍ഷത്തേക്കുള്ള സിനിമകള്‍ സെറ്റ്, പുത്തന്‍ പ്രോജക്ടുകളെ കുറിച്ച് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി
പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും : ബജറ്റ് 23 ചൊവ്വാഴ്ച
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമാവും. ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ 23 ചൊവ്വാഴ്ച അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ ആദായ നികുതിയില്‍ ഇളവ് നല്‍കുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ. അതേ സമയം സാധാരണക്കാർ, പാവപ്പെട്ടവർ എന്നിവരെ പരിഗണിക്കാതെയാണെന്ന് ബജറ്റ് തയാറാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് എത്തിയിട്ടുണ്ട്.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചു വിജയം ഉണ്ടാകാത്ത സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
2024 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇതിനൊപ്പം ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നും ജനം നോക്കുന്നുണ്ട്.