ഇതാണ് സുരേഷ് ഗോപി പറഞ്ഞ നാല് സിനിമകള്‍ ! ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വരെ ലിസ്റ്റില്‍

Lok Sabha Election 2024, Thrissur, Suresh Gopi
Suresh Gopi
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (11:45 IST)
തുടരെ ഹിറ്റുകള്‍ സമ്മാനിക്കാന്‍ സുരേഷ് ഗോപിക്ക് ഇപ്പോള്‍ ആകുന്നുണ്ട്. അതുക്കും മേലെ പോകാവുന്ന തരത്തിലുള്ള നാല് സിനിമകളാണ് ഇനി വരാനിരിക്കുന്നത്. ആദ്യത്തേത് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. ഇലക്ഷന്‍ തിരക്കുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നീണ്ടുപോയി.


മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് നാലുമാസത്തെ ചിത്രീകരണം ഉണ്ടാകും.

ഗോകുലം ഗോപാലന്‍ എഴുപതു കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലും നായകന്‍ സുരേഷ് ഗോപിയാണ്.പത്മനാഭ സ്വാമിയുടെ ട്രിബ്യൂട്ട് സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന കത്തനാര്‍ പൂര്‍ത്തിയായ ശേഷം ഈ സിനിമ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാമതായി സുരേഷ് ഗോപി സൂചിപ്പിച്ച സിനിമ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ്. 'എല്‍ കെ' എന്ന പേരില്‍ അറിയപ്പെടുന്ന സിനിമ ആദ്യഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

സുരേഷ് ഗോപി ചെയ്യാനിരിക്കുന്ന നാലാമത്തെ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. ഇതും ഒരു പോലീസ് സ്റ്റോറി ആണെന്നാണ് വിവരം.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകള്‍ കൂടി നടനുണ്ട്. ഇത് സംബന്ധിച്ച് ഉറപ്പുകള്‍ ഒന്നും സുരേഷ് ഗോപി നല്‍കിയിട്ടില്ല.


സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ ഇനി വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങള്‍. ഈ രണ്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :