ബജറ്റ് 2014: ‘100 സ്മാര്‍ട് സിറ്റികള്‍ക്ക് 7060 കോടിയുടെ പദ്ധതി‍’

ന്യൂഡല്‍ഹി| Last Modified വ്യാഴം, 10 ജൂലൈ 2014 (11:37 IST)
100 സ്മാര്‍ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന് 7060 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് എയര്‍പോര്‍ട്ടുകളില്‍ ഇ വിസ സമ്പ്രദായം ഏര്‍പ്പെടുത്തും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കും. സ്ത്രീസംരംഭകര്‍ക്ക് പ്രത്യേക പദ്ധതി. ഗ്രാ‍മീണ സഡക്ക് യോജനയ്ക്ക് 14, 389 കോടി രൂപ, കുടിവെള്ള പദ്ധതിക്ക് 3600 കോടി രൂപയും വകയിരുത്തി

ധനക്കമ്മി 3,6 ശതമാനമായി കുറയ്ക്കും. ഉല്‍‌പ്പാദന മേഖലയില്‍ വികസനമാണ് പ്രധാന ലക്‍ഷ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കണം കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. പുതിയ രാസവളനയം നടപ്പാകും. നികുതി നയം നിക്ഷേപ സൌഹാര്‍ദ്ദമാക്കും. വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് മുതല്‍ എട്ട് ശതമാനം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :