ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 10 ജൂലൈ 2014 (11:22 IST)
രാജ്യത്ത് എല്ലാ മേഖലയിലും വിദേശ നിക്ഷേപം അനുവദിക്കുമെന്ന് മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റ് പ്രഖ്യാപനം. പ്രതിരോധ മേഖലയിലെ നിക്ഷേപം 26% നിന്ന് 49% ആയി
ഉയര്‍ത്തുമെന്നും ഇന്‍ഷുറന്‍സ് മേഖലയില്‍ 49 % വിദേശ നിക്ഷേപവും അംഗീകരിക്കും.
കൂടാതെ രാജ്യത്തേ പൊതുമേഖലാ ബാങ്കുകളില്‍ പോലും വിദേശ നിക്ഷേപകര്‍ക്കായി തുറന്നിടുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. എന്നാല്‍ 51 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വയ്ക്കുമെന്നും ബജറ്റ് പറയുന്നു. ഉത്പാദന മേഖലയിലും വിദേശ നിക്ഷേപം അനുവദിക്കും
രാജ്യത്ത് ചരക്ക് സേവന നികുതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി സംസ്ഥാനങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് നടപ്പാക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു ഇത്.