ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 10 ജൂലൈ 2014 (11:20 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ കന്നി പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാജ്യം കടന്നുപോകുന്നത് വെല്ലുവിളികളിലൂടെയാണെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യാന്തര സാമ്പത്തിക സ്ഥിതിയില്‍ ശുഭപ്രതീക്ഷയാണുള്ളത്. വികസനത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
മാറ്റത്തിന് വേണ്ടിയാണ് ഇന്ത്യയിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. പണപ്പെരുപ്പം നിയന്ത്രിക്കല്‍, വളര്‍ച്ച, വികസനം എന്നിവയാണ്
ബജറ്റിന്‍റെ ലക്‍ഷ്യം. സുസ്ഥിര വികസനമാണ് ബജറ്റിലൂടെ ലക്‍ഷ്യമിടുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.
വളര്‍ച്ച ഏഴു മുതല്‍ എട്ടുശതമാനം വരെയാക്കുകയാണ് ലക്‍ഷ്യം. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തണം. ഉല്‍പ്പാദന മേഖലയില്‍ വികസനം പ്രധാന ലക്‍ഷ്യമാണ്. കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് തടയാനുള്ള നടപടിയെടുക്കണം.
നാല് വര്‍ഷം കൊണ്ട് നാലുമുതല്‍ എട്ടുശതമാനം വരെ വളര്‍ച്ച ലക്‍ഷ്യമിടുന്നു. വിലക്കയറ്റം തടയുന്നതിന് പ്രഥമ പരിഗണന നല്‍കും. ധനക്കമ്മി 3.6 ശതമാനമായി കുറയ്ക്കും.