ബിഎസ്എൻഎൽ വീണ്ടും പണി തരും, ജനപ്രിയ ഡേറ്റാ പായ്ക്കുക വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 28 മെയ് 2015 (17:42 IST)
ജനപ്രിയ ഡേറ്റാ പായ്ക്കുകളിൽ വീണ്ടും വെട്ടിക്കുറവ് വരുത്തുന്നു. ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള 139 രൂപയ്ക്ക് ഒരു ജിബി എന്ന പ്ലാൻ 19 ദിവസത്തിൽ നിന്നു 15 ദിവസമാക്കി കുറച്ചു. ഡേറ്റാ പായ്ക്കുകളിലെ വ്യത്യാസം മൂലം പ്ലാനുകൾ ഉപേക്ഷിച്ചവരെ ആകർഷിക്കാനായി അടുത്തിടെ തുടങ്ങിയ 68 രൂപയ്ക്ക് ഒരു ജിബി 10 ദിവസത്തേക്ക് എന്ന പ്ലാനിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. നിലവിലെ 10 ദിവസത്തിൽ നിന്ന് ഏഴു ദിവസമായി ഈ ഓഫറിന്റെ കാലാവധി കുറച്ചു.

176 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒരു ജിബി എന്നതിനു പകരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 1.1 ജിബി എന്നാക്കി പ്ലാൻ മാറ്റി. 155 രൂപയ്ക്കു 26 ദിവസത്തേക്ക് ഒരു ജിബി എന്ന പ്ലാനിന്റെ കാലാവധി നാലു ദിവസം കുറച്ച് 22 ദിവസമാക്കി. 252 രൂപയ്ക്ക് രണ്ടു ജിബി 30 ദിവസത്തേക്ക് എന്ന പ്ലാനിൽ 28 ദിവസത്തേക്ക് 2.2 ജിബി എന്ന മാറ്റം വരുത്തിയിട്ടുണ്ട്. ഡേറ്റ 139 പ്ലാനിനു ശേഷം ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പ്ലാനാണിത്.

451 രൂപയ്ക്ക് 60 ദിവസം രണ്ട് ജിബി ഡേറ്റ എന്ന പ്ലാനിലേക്ക് 100 രൂപയുടെ ടോക് ടൈം സൗജന്യം കൂടി ചേർത്തു നൽകിയിട്ടുണ്ട്. 14രൂപയ്ക്ക് രണ്ടു ദിവസത്തേക്ക് 90 എംബി, 40 രൂപയ്ക്ക് ആറുദിവസത്തേക്ക് 200 എംബി എന്നീ ചെറിയ പ്ലാനുകളിലും 561, 821, 1011 എന്നീ വലിയ പ്ലാനുകളിലും മാറ്റം വരുത്തിയിട്ടില്ല. ജൂൺ ഒന്നിനു വരുന്ന പ്ലാൻ റിവിഷനിൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :