കാമുകി സുഹൃത്തിനോട് സംസാരിക്കുന്നത് ഇഷ്ടമായില്ല; മുഖത്തടിച്ച് കാമുകൻ; യുവതി കുഴഞ്ഞുവീണ് മരിച്ചു

സീത പ്രധാൻ എന്ന 35കാരിയാണ് കാമുകൻ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (12:06 IST)
സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്റെ അടിയേറ്റ് യുവതി മരിച്ചു, മുബൈയിലെ മാൻഖാർഡ് റെയിവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. സീത പ്രധാൻ എന്ന 35കാരിയാണ് രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്.

കാമുകന്റെ മർദനത്തിൽ കുഴഞ്ഞുവീണ സീതാ പ്രധാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാൻഖർഡ് റെയിൽവേ സ്റ്റേഷനിൽ ശൗചാലയത്തിന് മുൻപിൽ മറ്റൊരാളുമായി സംസാരിച്ച് നിൽക്കുകയായിരുന്നു സീത. ഇത് കണ്ടു വന്ന കാമുകൻ സീതയുടെ മുഖത്ത് ആഞ്ഞ് അടിക്കുകയായിരുന്നു.

കാമുകനെ പൊലീസ് കസ്റ്റ്ഡിയിൽ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :