കാമുകനുവേണ്ടി സഹോദരിയുടെ നഗ്നത ലൈവ് സ്ട്രീം ചെയ്തു, യുവതി അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 1 നവം‌ബര്‍ 2019 (19:32 IST)
മുബൈ: വിവാഹിതനായ കാമുകന് വേണ്ടി സ്വന്തം സഹോദരിയുടെ നഗ്നത സ്മാർട്ട്‌ഫോണിലൂടെ ലൈവായി സ്ട്രീം ചെയ്ത യുവതിയെ പൊലീസ് പിടികൂടി. മുംബൈയിലെ ആഗ്രിപ്പാഡ് പൊലീസാണ് 25കാരിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാന് സംഭവം.

20കാരി പൊലീസിൽ പരാതി നൽകിയതോടെയാണ് സഹോദരിയെ പൊലീസ് പിടികൂടിയത്. കാമുകൻ ദിനേഷിന്റെ ആവശ്യപ്രകാരം സഹോദരി കുളിക്കുന്നത് ചെയ്ത് 25കാരി ലൈവായി കാണിക്കുകയായിരുന്നു. വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ദിനേശ് പെൺകുട്ടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു.

സഹോദരിയുടെ നഗ്നത പകർത്തി നൽകിയാൽ തന്നെ വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകിയതിനാലാണ് കൃത്യം ചെയ്തത് എന്നാണ് 25കാരി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകിയില്ലെങ്കിൽ വിഹാഹം ചെയ്യില്ല എന്ന് ദിനേഷ് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

25കാരിയുടെ സഹോദയും ദിനേഷും തമ്മിൽ ദീപാവലി ദിവസം വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനാണ് സഹോദരിയെ ഉപയോഗിച്ച് ദിനേഷ് 20കാരിയുടെ നഗ്ന ദൃശുങ്ങൾ പകർത്തിയത് എന്ന് പൊലീസ് പറയുന്നു. പ്രദേശവാസിയായ ദിനേശിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. കേസ് രജിസ്റ്റർ ചെയ്തതോടെ ദിനേഷ് ഒളിവിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :