മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവ് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

തന്റെ പ്രണയിനിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം.

തുമ്പി എബ്രഹാം| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (10:25 IST)
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവാവ് കാമുകിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയായ വിജയ് കുമാര്‍ ഹരിജന്‍ എന്ന 24 കാരനാണ് കാമുകി സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ പ്രണയിനിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം.

മുംബൈയിലെ ദുരുഖാന സ്വദേശികളായ ഇരുവരും അടുത്തു തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പദ്ധതികൾ ആസൂത്രണം ചെയ്ത ശേഷം ഹോട്ടലില്‍ മുറിയെടുത്ത് യുവതി ഇവിടേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. മുറിക്കുള്ളിൽ വെച്ച് യുവാവ് പെണ്‍കുട്ടിയെ കയറ് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും മുറിയിൽ പ്രവേശിച്ച ശേഷം ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ഹോട്ടല്‍ അധികൃതര്‍ സ്പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ സന്ധ്യയെ കണ്ടെത്തിയത്. ഇതിന് മുൻപ് തന്നെ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട വിജയ് ട്രക്കിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലചെയ്യുന്നതിന് മുൻപ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :