ശ്രീനു എസ്|
Last Modified വെള്ളി, 2 ഏപ്രില്‍ 2021 (11:07 IST)
നിരന്തരമായി വീഡിയോ ഗെയിം കളിക്കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് 15 വയസ്സുകാരന്‍
ആത്മഹത്യ ചെയ്തു. നോയിഡയിലാണു സംഭവം നടന്നത്. വീഡിയോ ഗെയിം ഇനി കളിക്കരുതെന്ന് പറഞ്ഞ് മാതാപിതാക്കള്‍ മകനെ ശകാരിച്ചിരുന്നു. ഇതെ തുടര്‍ന്ന് വീട്ടില്‍ നിന്ന് വഴക്കിട്ടു പോയ കുട്ടി തിരികെത്തിയിരുന്നില്ല.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അടുത്തുള്ള പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പുനരന്വേഷണം ഉണ്ടാകുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.