ഗാര്‍ഹിക പീഡനത്തിന് കേസ്: തൃശൂരില്‍ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ

ശ്രീനു എസ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (14:01 IST)
തൃശൂരില്‍ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ. കണ്ടശാംകടവില്‍ മാമ്പുള്ളി സ്വദേശി ഗോപാലന്‍(70), ഭാര്യ മല്ലിക(60), മകന്‍ റിജു(35) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിജുവിന്റെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ആത്മഹത്യ.

പ്രവാസിയായ റിജോയിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഗോപാലന്‍ ഭിന്ന ശേഷിക്കാരനായതിനാല്‍ ഇയാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :