അഭിറാം മനോഹർ|
Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (13:02 IST)
ഗുസ്‌തി താരം റിതിക ഫോഗട്ട്(17) മരിച്ച നിലയിൽ. ഗുസ്‌തി താരങ്ങളായ ബബിത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും കസിനാണ്. റെസ്ലിങ് ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റതിന് പിന്നാലെ റിതിക ആത്മഹത്യ ചെയ്‌തതായാണ് റിപ്പോർട്ടുകൾ.
നിലവിൽ സംസ്ഥാന തലത്തിൽ ഗുസ്‌തി മത്സരങ്ങൾ പങ്കെടുക്കുന്ന താരമാണ് റിതിക. ഭരത്‌പൂരിൽ നടക്കുന്ന ടൂർണമെന്റ് ഫൈനലിൽ നേരിയ വ്യത്യാസത്തിലാണ് റിതിക പരാജയപ്പെട്ടത്. ഈ തോൽവിയുടെ ആഘാതമാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് സൂചന.
കോമൺവെൽത്ത് ഗെയിംസ് ഗുസ്‌തിയിൽ ഇന്ത്യക്കായി ഗുസ്‌തിയിൽ ആദ്യമായി സ്വർണം നേടിയ താരമായ ഗീത ഫോഗട്ടിന്റെയും അച്ഛന്റെയും ജീവിതകഥയുടെ അടിസ്ഥാനത്തിൽ നേരത്തെ ദങ്കൽ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ഗീതയുടെയും ബബിതയുടെയും പിതാവായ മഹാവീർ ഫോഗട്ടിന്റെ സ്പോർട്‌സ് അക്കാദമിയിലാണ് റിതികയും പരിശീലനം നേടിയിരുന്നത്.