1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. suicide Sandra Purakkad

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി തൂങ്ങിമരിച്ചു

suicide
അമ്പലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മകള്‍ മരിച്ചതിന്റെ വിഷമത്തില്‍ കുട്ടിയുടെ മാതാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ആശുപത്രിയിലായി. പുറക്കാട് പതിനഞ്ചാം വാര്‍ഡ് പുത്തന്‍നട കണിയാംപറമ്പില്‍ സത്യപാലന്റെ മകള്‍ സാന്ദ്ര എന്ന ഇരുപത്തൊന്നുകാരിയാണ് തൂങ്ങിമരിച്ചത്.
 
കഴിഞ്ഞ ജൂണിലായിരുന്നു കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.എന്നാല്‍ തിങ്കളാഴ്ച രാത്രിയാണ് സാന്ദ്ര വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
എന്നാല്‍ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ മാതാവ് സിബി കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണ കാരണം അറിവായിട്ടില്ല.  
അടുത്ത ലേഖനം
"നാട് നന്നാകാൻ യുഡിഎഫ്" എൽഡിഎഫിന് പിന്നാലെ പരസ്യവാചകവുമായി യു‌ഡിഎഫ്