ബോംബെ ഹൈക്കോടതി പാക് കോടതിക്ക് സമാനമാണെന്ന് ശിവസേന

മുംബൈ| VISHNU N L| Last Updated: തിങ്കള്‍, 29 ജൂണ്‍ 2015 (16:44 IST)
ബോംബെ ഹൈക്കോടതി പാക് കോടതിക്ക് സമാനമാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ 'സാമ്നയിലാണ്‌' സേന കോടതിക്കെതിരെ ശക്‌തമായി വിമര്‍ശനങ്ങളുന്നയിച്ചത്‌.
പൊതു നിരത്തില്‍ ആരാധനാലയങ്ങളുടെ താല്‍ക്കാലിക നിര്‍മിതികള്‍ക്കുള്ള അനുമതി നിഷേധിക്കുന്നത്‌ മത വിശ്വാസികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാകില്ല എന്ന കോടതി ഉത്തരവിനെതിരെയായിരുന്നു സാമ്നയുടെ മുഖപ്രസംഗം.

കോടതി വിധി പാകിസ്‌താനില്‍നിന്നും എത്തിയതിന്‌ തുല്യമാണെന്നും, കോടതി വിധിയുടെ ഉറവിടം പാകിസ്‌താനില്‍നിന്നാണെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിച്ചുകാണുമെന്നുമായിരുന്നു ശിവസേനയുടെ പ്രതികരണം. ഹിന്ദുക്കള്‍ക്കും അവരുടെ ആഘോഷങ്ങള്‍ക്കും തടയിടുന്ന രീതിയില്‍ വിധി പ്രസ്‌താവിക്കാന്‍ ഒരു പാക്‌ കോടതിക്ക്‌ മാത്രമേ സാധിക്കൂ എന്നും കുറ്റപ്പെടുത്തി.

ആഘോഷവേളകളില്‍ ശബ്‌ദ മലിനീകരണം ഉണ്ടാകുന്നുവെന്ന്‌ ആരും പരാതിപ്പെടാറില്ല. ആരെങ്കിലും ഇത്തരത്തില്‍ പരാതി ഉന്നയിച്ചാല്‍ എന്തുകൊണ്ടാണ്‌ ബേന്ദി ബസാറിലെയും മാഹിമിലെയുമൊക്കെ പള്ളികളിലെ മൈക്കുകള്‍ നിക്കം ചെയ്യാന്‍ ആരും തയ്യാറാകാത്തത്‌. ഈദ്‌-ഇ-മിലാദ്‌ ആഘോഷങ്ങളില്‍ ഉയരുന്ന ശബ്‌ദം 120 ഡെസിമല്‍ വരെ എത്താറുണ്ട്‌. എന്നാല്‍ ആരും ഇതിനെ കുറ്റപ്പെടുത്താറില്ല. കാരണം ആഘോഷങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്‌ സന്തോഷിക്കാനുള്ള അവസരങ്ങള്‍ വിലക്കുന്നതിന്‌ തുല്യമാണെന്നും സേന ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :