ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 207 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ, സൂപ്പർ സ്പ്രെഡിനെ ഭയക്കണം എന്ന് വിദഗ്ധർ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 14 ജൂണ്‍ 2020 (11:46 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പകരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്. അതിനാൽ തന്നെ കൂടുതൽ ഇളവുകൾ ഉള്ള നിലവിലെ സാഹചര്യത്തിൽ ഒരാളിൽനിന്നു നിരവധിപേരിലേക്ക് രോഗം വ്യാപിയ്ക്കുന്ന സൂപ്പർ സ്പ്രെഡിനെ ഭയക്കണം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയതോടെയാണ് സമ്പർക്കം വഴിയുള്ള രോഗ വ്യാപനവും വർധിച്ചത്.

മെയ് എട്ട് മുതൽ ശനിയാഴ്ച വരെ 33 ആരോഗ്യ പ്രവർത്തകർക്കടക്കം 207 പേർക്കാണ് സംസ്ഥാത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഈ കാലയളവിൽ 1,214 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 634 പേർ വിദേശ രാജ്യങ്ങളിൽനിന്നും 373 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പർക്കത്തിലൂടെ രോഗം ബാധിയ്ക്കുന്നവരുടെ എണ്ണം കൂടുതലല്ല എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സൂപ്പർ സ്പ്രെഡിലൂടെ കൂടുതൽ പേരിലേക്ക് രോഗം വ്യാപിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരാളിൽനിന്നും എട്ട് പേരിലേക്ക് വരെ രോഗം പടരുന്ന അവസ്ഥയാണ് സൂപ്പർ സ്പ്രെഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :