സൽമാനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്

മുംബൈ| Sajith| Last Modified ബുധന്‍, 20 ജനുവരി 2016 (15:21 IST)
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ട കേസിൽ മഹാരാഷ്ട്ര സർക്കാർ ഒരാഴ്ചക്കകം പ്രത്യേകാനുമതി ഹര്‍ജി സുപ്രീംകോടതിയില്‍ സമർപ്പിക്കും. ഈ കേസിൽ മുംബൈ ഹൈക്കോടതി സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. കൂടാതെ സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷത്തെ തടവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ഈ കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. വിധി വന്നതിനു ശേഷം 90 ദിവസത്തിനുള്ളിൽ സർക്കാറിന് അപ്പീൽ പോകാൻ സാധിക്കുമെന്നും നിയമകേന്ദ്രങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ പത്തിനായിരുന്നു മുംബൈ ഹൈക്കോടതി ജഡ്ജ് എ ആർ ജോഷി സൽമാൻ ഖാനെ ഈ കേസിൽ നിന്നും കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. അപകടം നടക്കുന്ന സമയത്ത് സൽമാന്റെ കൂടെയുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീലിന്റെ മൊഴി ആദ്യം സെഷൻസ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിലെത്തിയപ്പോൾ പാട്ടീലിന്റെ മൊഴി മാറ്റിവെച്ചായിരുന്നു കേസ് പരിഗണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :