ബ്രിട്ടിഷ്‌ ഡ്രൈവര്‍ മുത്തച്‌ഛന്‍ നൂറ്റിമൂന്നാം വയസിലും സ്റ്റിയറിങ്ങ് പിടിക്കുന്നു; ഒരു അപകടം പോലും ഇല്ലാതെ

ലണ്ടന്| Sajith| Last Modified തിങ്കള്‍, 18 ജനുവരി 2016 (12:19 IST)
സ്‌റ്റിയറിങ്ങിനു പിന്നില്‍ 82 വര്‍ഷത്തെ അനുഭവമുള്ള ജിയോവാനി റോസോ മുത്തച്‌ഛന്‌ വയസ്സ് 103‌. ഒരു അപകടം പോലും ഇല്ലാതെ ഇത്രയും നാള്‍ വാഹനമോടിച്ചതിനു അദ്ദേഹം മാധ്യമങ്ങളില്‍ പ്രശസ്തനാകുന്നു.

മക്കളും കൊച്ചുമക്കളുമായി നഗരം ചുറ്റുകയാണ്‌ തന്റെ ആരോഗ്യരഹസ്യമെന്ന്‌ അദ്ദേഹം പറയുന്നു. 23 വര്‍ഷം പഴക്കമുള്ള മിറ്റ്‌സുബിഷി ലാന്‍സറിലാണ്‌ ഇപ്പോഴും അദ്ദേഹത്തിന്റെ യാത്രകള്‍. ഇറ്റാലിയന്‍ പട്ടാളത്തില്‍ ക്ലര്‍ക്ക് ജോലി ലഭിച്ചപ്പോഴാണു റോസോ മുത്തച്‌ഛന്‍ ഡ്രൈവിങ്‌ പഠിക്കുന്നത്‌. ഇരുപതാമത്തെ വയസില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ലഭിച്ചു. സൈനിക വാഹനങ്ങളാണ്‌ ആദ്യം ഓടിച്ചത്‌. ശേഷം ബ്രിട്ടനിലെത്തി 1953ല്‍ അവിടത്തെ ലൈസന്‍സ്‌ കരസ്ഥമാക്കി‌.

"വാഹനം ഓടിക്കാനുള്ള ആരോഗ്യം എനിക്ക് ഇപ്പോഴും ഉണ്ട്‌. കാഴ്‌ചയ്ക്കും പ്രശ്‌നങ്ങളില്ല. വര്‍ഷങ്ങളുടെ പരിചയമുള്ളതു കൊണ്ട് ഏതു വഴിയിലൂടെയും ധൈര്യസമേതം വാഹനം ഓടിക്കാന്‍ ഇപ്പോഴും കഴിയും. ആരോഗ്യമുള്ളിടത്തോളം കാലം ഞാന്‍ വാഹനം ഓടിക്കും"- അദ്ദേഹം പറഞ്ഞു. അമിതവേഗത്തിന്റെ പേരില്‍ രണ്ട്‌ തവണ പിഴ ലഭിച്ചതാണ്‌ ആകെയുള്ള ട്രാഫിക്‌ നിയമലംഘനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :