ബോളിവുഡ് താരം അസിന്‍ വിവാഹിതയായി; അസിനും രാഹുലിനും ഇന്ന് ഇരട്ടവിവാഹം

മുംബൈ| JOYS JOY| Last Updated: ചൊവ്വ, 19 ജനുവരി 2016 (15:19 IST)
ബോളിവുഡ് താരം അസിന്‍ തോട്ടുങ്കലും മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി ഉടമയുമായ രാഹുല്‍ ശര്‍മ്മയും വിവാഹിതരായി. താരത്തിന്റെ ഫാന്‍ ക്ലബ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ തന്നെ, രാഹുലും അസിനും ഇരട്ടവിവാഹം ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹവും ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹവും. ഇതില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹമാണ് നടന്നത്.

ഇന്നു തന്നെ വൈകുന്നേരം ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹവും നടക്കും. ദുസിത് ദേവ്‌റാന ഹോട്ടലില്‍ വെച്ചാണ് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം. ജനുവരി 23ന് ആണ് ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ക്ക് റിസപ്ഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :