എയർ ഇന്ത്യ വിൽപന രാജ്യവിരുദ്ധം, സുബ്രഹ്മണ്യൻ സ്വാമി കോടതിയിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജനുവരി 2020 (13:21 IST)
എയർ ഇന്ത്യയെ പൂർണമായി വിൽക്കുവാനുള്ള തീരുമാനത്തിനെതിരെ ബിജെപി എം പി സുബ്രഹ്മണ്യസ്വാമി കോടതിയിലേക്ക്. കേന്ദ്ര സർക്കാർ തീരുമാനത്തെ രാജ്യവിരുദ്ധമായ തീരുമാനമെന്ന് വിശേഷിപ്പിച്ച സ്വാമി താൻ ഇതിനെതിരെ കോടതിയെ സമീപിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്നും ട്വിട്ടറിലൂടെ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തിട്ടുള്ള ട്വീറ്റിൽ നഷ്ടത്തിൽ നിന്നും കരകയറുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന എയർ ഇന്ത്യയെ എന്തിനാണ് വിൽക്കുന്നതെന്നും സ്വാമി ചോദിച്ചു.ഏപ്രില്‍-ഡിസംബര്‍ കാലത്ത് എയര്‍ ഇന്ത്യ ലാഭത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്.


സർക്കാറിന്റെ കയ്യിൽ പണമില്ലെന്നും പണമില്ലാത്തതിനാൽ അസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി. സർക്കാറിന്റെ കയ്യിൽ കാശില്ല. വളർച്ചാ നിരക്ക് നിലവിൽ അഞ്ച് ശതമാനത്തിനും താഴെയാണ്. അതുകൊണ്ട് വിലപ്പിടിപ്പുള്ള ആസ്തിയെല്ലാം സർക്കാർ വിറ്റുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :