തിരുവനന്തപുരം|
Last Modified ബുധന്‍, 7 മെയ് 2014 (14:59 IST)
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വന്‍ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. പ്രശ്നാധിഷ്ഠിതമായി കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നുള്ളത് വസ്തുതയാണ്. അല്ലെങ്കില്‍ ഇത്ര വലിയ ഒരു തിരിച്ചടി കേരളത്തിന് ലഭിക്കില്ല. സുപ്രീംകോടതി വിധിക്കെതിരേ കേരളത്തിന്
പുനഃപരിശോധനാ ഹര്‍ജി നല്‍കാമെങ്കിലും
പുതിയ വസ്തുതകള്‍ ഇല്ലാത്തതിനാല്‍ വിജയസാധ്യത കുറവാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയെ ബോധ്യപ്പെടുത്തുകയാണ് കേരളത്തിനു മുന്നിലുള്ള മറ്റൊരു വഴി.
ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ സമവായത്തിനു ശ്രമിക്കുകയാണ് കേരളത്തിനു മുന്നിലുള്ള മറ്റൊരു വഴി. വൈകാരിക വിഷയങ്ങള്‍മാറ്റി നിര്‍ത്തി,
ജലലഭ്യതയില്‍കുറവു വരുത്തില്ലെന്ന്
തമിഴ്നാടിനെ ബോധ്യപ്പെടുത്തി
ജലനിരപ്പ് ഉയര്‍ത്താതിരിക്കാനും കേരളത്തിനു ശ്രമിക്കാം. തമിഴ്നാട് ഇതിനോട് എത്രത്തോളം സഹകരിക്കുമെന്ന് കണ്ടറിയണം.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്
വിഷയം വളരെ വിശദമായി പഠിച്ച ശേഷമാണ്
വിധി പുറപ്പെടുവിച്ചിരിക്കുന്നത് എന്നതിനാല്‍
പുനഃപരിശോധനാ ഹര്‍ജി
നല്‍കിയാലും
കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്.
ഇപ്പോഴത്തെ വിധിയിലെ പിഴവുകള്‍ തുറന്നുകാട്ടുകയും
പുതിയ വസ്തുതകള്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്താലെ നേരിയ പ്രതീക്ഷയ്ക്കെങ്കിലും വക ഉള്ളൂ.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച
മൂന്നംഗ സമിതിയെ ബോധ്യപ്പെടുത്താന്‍
കേരളത്തിനു കഴിഞ്ഞാല്‍
നിലവിലെ സ്ഥിതി നിലനിര്‍ത്താം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാന്‍ കേരളത്തിന് പുതിയ നിയമവും കൊണ്ടുവരാം. പക്ഷേ പുതിയ നിയമത്തിനു സുപ്രീംകോടതി അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടാവും.
ഘട്ടംഘട്ടമായി അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാന്‍ ആലോചിക്കാമെങ്കിലും ഇതിനും വര്‍ഷങ്ങള്‍ വേണ്ടിവരും.