മുല്ലപ്പെരിയാറില്‍ വെള്ളം 142 അടിക്കുമേല്‍ ഉയര്‍ന്നാല്‍ എന്തുസംഭവിക്കും?

ഇടുക്കി| Last Modified ബുധന്‍, 7 മെയ് 2014 (15:27 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പരാജയപ്പെട്ടു. ജനങ്ങളെ ആശ്വസിപ്പിക്കാനായി കേരളത്തിലെ ഭരണനേതൃത്വം എന്തൊക്കെ പറഞ്ഞാലും ഡാമിന്‍റെ തീരത്ത് വസിക്കുന്നവര്‍ക്കെങ്കിലും ആശങ്ക ഒഴിഞ്ഞുപോകില്ല. ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള അനുമതിലഭിച്ചതോടെ തമിഴ്നാടിന് ഇത് സമ്പൂര്‍ണ വിജയമാണ്.

ഡാമിലെ ജലനിരപ്പ് 142 അടിക്ക് മുകളില്‍ ഉയര്‍ന്നാല്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന് അത് വലിയ ദോഷം ചെയ്യും എന്നുറപ്പാണ്. 777 ചതുരശ്ര കിലോമീറ്ററിലാണ് പെരിയാര്‍ വന്യജീവി സങ്കേതം നിലകൊള്ളുന്നത്. ഇതില്‍ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലാകും.

ആയിരക്കണക്കിന് വിഭിന്നങ്ങളായ ജന്തുക്കളും സസ്യങ്ങളും ഇവിടെയുണ്ട്. ആ സമ്പത്ത് നശിക്കാനിടയാകും. നിരന്തരം ഭൂചലനമുണ്ടാകുന്ന മേഖല കൂടിയാണ് ഇടുക്കി എന്നത് ആശങ്ക ഉയര്‍ത്തുന്നു.

ഇത്രയധികം കാലപ്പഴക്കമുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയതോടെ അത് അണക്കെട്ടിന് സമീപം ജീവിക്കുന്ന ജനങ്ങളുടെ ഭീതി വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :