ന്യൂനമര്‍ദ്ദം; തമിഴ്നാട്ടില്‍ മഴ കനത്തു: രണ്ടുപേര്‍ മരിച്ചു

ചെന്നൈ| VISHNU.NL| Last Updated: വ്യാഴം, 8 മെയ് 2014 (17:42 IST)
അറബിക്കടലില്‍ കന്യാകുമാരി തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദം തമിഴ് നാട്ടിലും കനത്ത നാശം വിതയ്ക്കുന്നു. കനത്ത മഴയെ തുടര്‍ന്ന്
നീലഗിരി ജില്ലയിലെ പന്തലൂരിനു വന്‍മരം കടപുഴകിവീണു രണ്‍്ടു സ്ത്രീകള്‍ മരിച്ചു. ഒരാള്‍ക്ക്‌ സാരമായി പരിക്കേറ്റു. എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ്‌ മരിച്ചത്‌.

കോയമ്പത്തൂര്‍ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 237 മില്ലീമീറ്റര്‍ പെയ്തതായാണ്‌ കണക്ക്‌. ത്രിച്ചിയിലും കനത്ത മഴ തുടരുകയാണ്‌.
കേരളത്തോട് ചേര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിലായിരിക്കുകയാണ്.

കഴിഞ്ഞമൂന്ന്‌ ദിവസങ്ങളായി നീലഗിരി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രമായ ഊട്ടി ഉള്‍പ്പടെയുള്ള മേഖലകളില്‍ കനത്ത മഴ തുടരുകയാണ്‌. കനത്തമഴയെ തുടര്‍ന്ന്‌ നിരവധി റോഡുകളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :