കള്ളപ്പണം: ജനങ്ങളില്‍‌നിന്ന് വിവരം തേടാന്‍ എസ്‌ഐടി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (11:10 IST)
വിദേശത്ത് അനധികൃത സമ്പാദ്യമോ രഹസ്യസ്വത്തോ ഉള്ള ഇന്ത്യക്കാരുടെയോ കമ്പനികളുടെയോ കൃത്യമായ വിവരം നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നോട്ടീസിറക്കി.

വിവരം നല്‍കുന്നയാളുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി എം ബി ഷാ തലവനായുള്ള എസ്ഐടി അറിയിച്ചു.

വിദേശത്ത് കള്ളപ്പണമുള്ള ഇന്ത്യക്കാര്‍, അസോസിയേഷനുകള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ നല്‍കാം. ഇവ കൃത്യവും വ്യക്തവുമായിരിക്കണം. വെറും ആരോപണങ്ങള്‍ ഒഴിവാക്കണം. കള്ളപ്പണം എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്ന നിര്‍ദേശങ്ങളും സ്വാഗതംചെയ്യുന്നതായി എസ്ഐടി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :