നരേന്ദ്ര മോഡി വിശ്വസ്തനായ നേതാവെന്ന് ഇമ്രാന്‍ ഖാന്‍

  നരേന്ദ്ര മോഡി , ഇമ്രാന്‍ ഖാന്‍ , ഇന്ത്യ പാകിസ്ഥാന്‍ , കള്ളപ്പണം
ഇസ്ളാമാബാദ്| jibin| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (16:38 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശ്വസ്തനായ നേതാവാണെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള മോഡിയുടെ നീക്കത്തെ പ്രകീര്‍ത്തിച്ചാണ് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.

വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള മോഡിയുടെ നീക്കങ്ങള്‍ പ്രശംസ അര്‍ഹിക്കുന്ന കാര്യമാണ്. ആര് എന്തൊക്കെ പറഞ്ഞാലും മോഡിയുടെ ഈ നീക്കം പ്രശംസയര്‍ഹിക്കുന്ന കാര്യം തന്നെയാണെന്ന് ഇതേ ആവശ്യത്തിനായി ഏറെക്കാലമായി പാകിസ്ഥാനില്‍ ശബ്ദമുയര്‍ത്തുന്ന ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്ന സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 2013ലെ പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാന്‍ നവാസ് ഷരീഫ് സര്‍ക്കാര്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സമരമുഖത്താണ് ഇമ്രാന്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :