1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP , Sanjay Dutt , Bollywood filim

ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സഞ്ജയ് ദത്ത്

ബിജെപിയുടെ പരിപാടിയാണോ എന്നു നോക്കിയിട്ടല്ല പങ്കെടുത്തത്

ബിജെപി
ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെ സുഹൃത്തും ബിജെപി നേതാവുമായ മൊഹിത് കംബോജ് നേതൃത്വം നല്‍കിയ പരിപാടിയില്‍ അദേഹത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും താരം പറഞ്ഞു.

ബിജെപിയുടെ പരിപാടിയാണോ എന്നു നോക്കിയിട്ടല്ല പങ്കെടുത്തത്. സുഹൃത്തിന് വേണ്ടിയാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും സഞ്ജയ് പറഞ്ഞു.

അടുത്ത മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊഹിതിനെ തെരഞ്ഞെടുക്കണമെന്നും സഞ്ജയ് പരിപാടിയില്‍ അഭ്യര്‍ഥിച്ചിരുന്നു. പരിപാടിയില്‍ സഞ്ജയുടെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തും സഹോദരി പ്രിയ ദത്തും കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്.
About Writer
jibin
അടുത്ത ലേഖനം
ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു; പിടിയിലായ യുവാവിന് സംഭവവുമായി ബന്ധമില്ലെന്ന് സൂചന, ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തിട്ടും തെളിവൊന്നും ലഭിച്ചില്ല