ഖത്തര്‍ മലയാളി മാന്വല്‍ വ്യാപകമായി കോപ്പിയടിച്ചതായി പരാതി

Quatar Malayali Manual, World Class Media, Media Plus,  ഖത്തര്‍ മലയാളി മാന്വല്‍, വേള്‍ഡ് ക്ളാസ് മീഡിയ, മീഡിയ പ്ലസ്
ദോഹ| Last Modified ചൊവ്വ, 3 മെയ് 2016 (21:30 IST)
ഖത്തറിലെ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിലെ വിവരങ്ങള്‍ അനധികൃതമായി കോപ്പിയടിച്ച് വിവര്‍ത്തനം ചെയ്ത് ഖത്തര്‍ മലയാളി ഡയറക്ടറി എന്ന പേരില്‍ പ്രസിദ്ധീകരിച്ചതായി പരാതി. കേരളത്തില്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ക്ളാസ് മീഡിയ ഗ്രൂപ്പിനെതിരെയാണ് പരാതി ഉയരുന്നത്.

മീഡിയ പ്ലസിന്റെ മുഖ്യ പ്രസിദ്ധീകരണമായ ഖത്തര്‍ മലയാളി മാന്വലിലെ ഫോട്ടോകളും വിവരങ്ങളും അനധികൃതമായി ഉപയോഗിച്ച ഖത്തര്‍ മലയാളി ഡയറക്ടറി അധികൃതര്‍ക്കെതിരെ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നതായി മീഡിയ പ്‌ളസ് സിഇഒയും ഖത്തര്‍ മലയാളി മാന്വലിന്റെ ചീഫ് എഡിറ്ററുമായ അമാനുല്ല വടക്കാങ്ങര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറിലും കേരളത്തിലും നിയമ നടപടി ആലോചിക്കുന്നുണ്ട്. ഖത്തര്‍ മലയാളി ഡയറക്ടറിയുടെ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കൊട്ടാരം, ഖത്തര്‍ പ്രതിനിധി പ്രീതി കൊട്ടാരം എന്നിവര്‍ക്കെതിരെ ഖത്തറിലും, പബ്ലിഷറും ചീഫ് എഡിറ്ററുമായ സാജീദ് ഖാന്‍ പനവേലില്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി കെ ജോണി എന്നിവര്‍ക്കെതിരെ നാട്ടിലുമാണ് നിയമനടപടി ആലോചിക്കുന്നത്.

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പൂര്‍ണ അംഗീകാരത്തോടെ 2011ലാണ് മാധ്യമ ലോകത്ത് തന്നെ വേറിട്ട സംരംഭമായി മീഡിയ പ്‌ളസ് ഖത്തര്‍ മലയാളി മാന്വല്‍ പ്രസിദ്ധീകരിച്ചത്. ഖത്തറിലെ മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ കണ്ടെത്തി പ്രസിദ്ധീകരിച്ച മാന്വലിന് ഖത്തറിനകത്തും പുറത്തും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ 2013 ല്‍ മാന്വലിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പും പുറത്തിറക്കി. കൂടുതലാളുകളെ ഉള്‍പ്പെടുത്തി ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കുവാനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് തങ്ങളുടെ പ്രസിദ്ധീകരണത്തിലെ ഭൂരിഭാഗം പേജുകളും അതേപടി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

മാസങ്ങളുടെ കഠിനാദ്ധ്വാന ഫലമാണ് ഖത്തര്‍ മലയാളി മാന്വല്‍. അത് സൗകര്യപൂര്‍വം മോഷ്ടിച്ച് വിവര്‍ത്തനം ചെയ്ത് ഖത്തറില്‍ കൊണ്ടുവന്നു എന്നത് തങ്ങളെ അത്ഭുതപ്പെടുത്തി. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ പ്രസിദ്ധീകരണം ഖത്തറിലെത്തിയതെന്നാണ് അറിയുന്നത്. ഏപ്രില്‍ 17നാണ് ഖത്തര്‍ മലയാളി ഡയറക്ടറി ഖത്തറില്‍ പ്രകാശനം ചെയ്യപ്പെട്ടത്.

അമാനുല്ല വടക്കാങ്ങരക്കു പുറമേ മാന്വലിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ കിളയില്‍, പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ ഫൗസിയ അക്ബര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...