തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 5 നവംബര്‍ 2019 (14:42 IST)
പശുക്കളെക്കുറിച്ച് വിചിത്ര വാദവുമായി ബിജെപി നേതാവ്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് നാട്ടിലെ ട്രോളന്മാര്‍ക്ക് പണയൊരുക്കി രംഗത്തുവന്നത്. നാടന്‍ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.
”നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്. അതുകൊണ്ടാണു പശുവിന്‍ പാലിനു സ്വര്‍ണ നിറമുള്ളത്. നാടന്‍ പശു മാത്രമാണു നമ്മുടെ മാതാവ്. വിദേശി പശുവിനെ മാതാവായി കണക്കാക്കാനാകില്ല. പശുവിന്‍റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. വിദേശികളെ ഭാര്യയാക്കിയവര്‍ പലരുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളുവെന്നും ദിലീപ് ഘോഷ് പറഞ്ഞു
ബീഫിനെക്കുറിച്ചും ദിലീപ് ഘോഷ് പരാമര്‍ശിച്ചു. ”വിദേശത്തുനിന്നും നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം കോരി കളയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് റോഡുവക്കില്‍ ഇരുന്നു ബീഫ് കഴിക്കുന്നത്. അവര്‍ പട്ടിയിറച്ചി കൂടി കഴിക്കണം”- ദിലീപ് ഘോഷ് പറഞ്ഞു. നിരവധിപ്പേരാണ് പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.