1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cow was molested in malappuram

മലപ്പുറത്ത് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി; യുവാവിനെ അന്വേഷിച്ച് പൊലീസ്

തലയും കാലുകളും കെട്ടിയിട്ട നിലയിലായിരുന്ന പശുക്കളെ മൃഗഡോക്ടർ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്.

Malappuram
മൂന്നിയൂരിൽ യുവാവ് പശുക്കളെ ലൈംഗീക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലയും കാലുകളും കെട്ടിയിട്ട നിലയിലായിരുന്ന പശുക്കളെ മൃഗഡോക്ടർ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്. 
 
മുന്നിയൂർ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന ഉടമയുടെ പരാതി. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായിൽ വൈക്കോലുകൾ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃഗഡോക്‌ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
ഫാമിൽ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിൽ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയർന്നത്. ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറ്റം സമ്മതിച്ചതായും ഇവർ പറഞ്ഞു. 
About Writer
റെയ്നാ തോമസ്
അടുത്ത ലേഖനം
ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; മുൾമുനയിൽ യാത്രക്കാർ