1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. cow attacked BJP MP in Gujarat

പശു പാഞ്ഞുവന്ന് കുത്തി, ബിജെപി എം. പിയുടെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതര പരിക്ക്

പശു
പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഐസിയുവിലാണ് ബിജെപി എം പി ഇപ്പോഴുള്ളത്. 
 
വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ 83- കാരനായ എംപിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിയുടെ രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21-ലെ സ്വന്തം വീടിന് മുന്നില്‍ വെച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്.
അടുത്ത ലേഖനം
മുട്ട എടുക്കുന്നതിനിടെ കോഴി കൈയ്യിൽ കൊത്തി; ഞരമ്പ് മുറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം