മോഡിയും കൂട്ടരും വര്‍ഗീയ കലാപങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു: സോണിയാ ഗാന്ധി

 സോണിയാ ഗാന്ധി , ബിജെപി  , നരേന്ദ്ര മോഡി , കോൺഗ്രസ് , തിരുവനന്തപുരം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:59 IST)
നരേന്ദ്ര മോഡിയുടെ ബിജെപി സർക്കാരിനെ കടന്നാക്രമിച്ചും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പ്രകീര്‍ത്തിച്ചും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷത്തിന്
സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും. ബിജെപിയുടെ വിജയം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും സോണിയാ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.

മതത്തിന്റെയും വർഗീയ കലാപങ്ങളുടെയും കുട പിടിച്ചാണ് ബിജെപി അധികാരത്തിലെത്തിയതെന്നും. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി വർഗീയ കലാപങ്ങൾ മന:പൂർവം സൃഷ്ടിക്കപ്പെടുന്നതായി സംശയവും നിലനിൽക്കുന്നതായും സോണിയ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് പാര്‍ട്ടിയെ വിജയപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തില്‍ ജയിക്കാനായത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മികവിലാണെന്നും സോണിയ പറഞ്ഞു. ഇത് രാജ്യത്താകെ മാതൃകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞു.

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടു പോകുന്ന ദുർബല വിഭാഗങ്ങൾ,​ പട്ടികജാതി - പട്ടിക വിഭാഗങ്ങൾ,​ സ്ത്രീകൾ തുടങ്ങിയവരുടെ ഉന്നമനത്തിന് പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :