ഡിഎംകെ ഹിന്ദുവിരുദ്ധം, അവരെ പരാജയപ്പെടുത്തണം: തേജസ്വി സൂര്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (10:29 IST)
ഡിഎംകെ ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് ദേശീയ അധ്യക്ഷനും ബിജെപി എംപിയുമായ തേജസ്വി സൂര്യ. വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ എംകെ സ്റ്റാലിന്റെ പാർട്ടിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള പുണ്യഭൂമിയാണിത്. ഇവിടെ ഹിന്ദുവിരുദ്ധമായ മോശവും ദോഷകരവുമായ പ്രത്യയശാസ്ത്രത്തെയാണ് ഡിഎംകെ പ്രതിനിധീകരിക്കുന്നത്. നാം അതിനെ പരാജയപ്പെടുത്തണം.സേലത്ത് നടന്ന യുവമോർച്ചയുടെ സംസ്ഥാന കൺവെൻഷനിൽ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :