ബിജെപിയുടെ വിജയയാത്ര നാളെ കാസർകോട് തുടങ്ങും, ഉദ്‌ഘാടനം യോഗി ആദിത്യനാഥ്, സമാപനദിനത്തിൽ അമിത് ഷാ

അഭി‌റാം മനോഹർ| Last Modified ശനി, 20 ഫെബ്രുവരി 2021 (20:26 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രയ്‌ക്ക് നാളെ കാസർകോട് നിന്ന് തുടക്കമാകും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്‌ഘാടനം ചെയ്യും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാർച്ച് 6-ന് തിരുവനന്തപുരത്താണ് സമാപനം. സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ഇ ശ്രീധരനടക്കമുള്ള പ്രമുഖർ വിജയയാത്ര അവസാനിപ്പിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്നാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :