ബിജെപിയുടെ വിജയ യാത്ര ഇന്ന് മൂന്നുമണിക്ക് കാസര്‍കോടില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ശ്രീനു എസ്| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (13:13 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ നടക്കുന്നത്. മാര്‍ച്ച് ആറിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക.

ജാഥയില്‍ വിവിധയിടങ്ങളിലായി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, നടു ഖുഷ്ബു, തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :