ശബരിമല പ്രചാരണ ആയുധമാക്കും, കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായകശക്തിയായി ബിജെപി മാറും: വി മുരളീധരൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (08:36 IST)
വരാനിരിക്കുന്ന കേരള നിയമസഭാ തിരെഞ്ഞെടുപ്പിൽ ബിജെപി വിഷയം പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായകശക്തിയായി ബിജെപി മാറുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.ബിജെപിയുടെ എല്ലാ നേതാക്കളും ദേശീയതയുടെ രാഷ്ട്രീയം ഉയര്‍ത്തുന്നവരാണ്. ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല എന്ന വിശ്വസിക്കുന്ന ഈ നാട്ടിലെ സാധാരണ പൗരന്റെ വികാരം ഉള്‍ക്കൊള്ളുന്നവരാണ് ബിജെപി നേതാക്കള്‍. യോഗി ആദിത്യനാഥിന് മാത്രമായി ഹിന്ദുരാഷ്ട്രമില്ല. ബിജെപിയുടെ പൊതുനിലപാട് തന്നെയാണതെന്നും വി മുരളീധരൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :