ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 13 നവംബര്‍ 2014 (10:55 IST)
സശക്ത ബിജെപി, സശക്ത ഭാരത് മുദ്രാവാക്യവുമായി മെമ്പര്‍ഷിപ് കാമ്പയിന്‍ തുടങ്ങിയ ബിജെപി നേതൃത്വം ലൊക റെക്കോര്‍ഡ് ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുന്നു. ലോകത്തിലെ ഏറ്റവും അംഗങ്ങളുള്ള പാര്‍ട്ടിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ മെമ്പര്‍ഷിപ് കാമ്പയിന്‍ വിജയത്തൊടടുക്കുന്നു എന്നാണ് സൂചന.
ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്ന വിശേഷണമുണ്ടായിരുന്ന കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപി ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി മാറിക്കഴിഞ്ഞു. ചരിത്രവിജയത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുത്ത ബിജെപിയില്‍ മൂന്നരക്കോടി അംഗങ്ങളാണ് ഇപ്പോഴുള്ളത്. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി രണ്ടാഴച കൊണ്ട് പാര്‍ട്ടിയില്‍ അംഗങ്ങളായത് 56 ലക്ഷം ആളുകളാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്
8.3 കോടി അംഗങ്ങളാണുള്ളത്. ഇത് മറികടക്കാനാണ് പ്രവര്‍ത്തകരൊട് അമിത്ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി സശക്ത് ബാജപ സശക്ത് ഭാരത് എന്ന ഒരു ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ മെമ്പര്‍ഷിപ്പ് ക്യാംപയിന് വേണ്ടി കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനും പദ്ധതികള്‍ തയ്യാറായി വരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ തലങ്ങളില്‍ മേല്‍നോട്ടം ചെയ്യപ്പെടുന്ന മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31നാണ് അവസാനിക്കുന്നത്.
അതേസമയം മൂന്നരക്കോടി അംഗങ്ങള്‍ ഉണ്ടെങ്കിലും സജീവ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ടിയുടെ കൈവശമില്ലെന്നതാണ് വാസ്തവം. ഇക്കാര്യ്ം പ്രാദേശിക നേതൃത്വങ്ങള്‍ അമിത്ഷായെ ധരിപ്പിച്ചിട്ടുണ്ട്. ഇതി്‌ന് പരിഹാരമായി പുതിയൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ ഷാ ഒരുങ്ങുകയാണ്. ഇതുപ്രകാരം ഒരു ടോള്‍ഫ്രീ നമ്പറിലേക്ക് മിസ്‌കാള്‍ ചെയ്താല്‍ ആര്‍ക്കും പാര്‍ട്ടിയില്‍ എന്‍ റോള്‍ ചെയ്യാമെന്നാണ് ക്യാംപയിന്റെ കോകണ്‍വീനറായ അരുണ്‍ സിംഗ് അറിയിച്ചത്.
തുടര്‍ന്ന് പാര്‍ട്ടി
കാമ്പയിന്‍ മേല്‍നോട്ടക്കാര്‍ മെമ്പറെ തിരിച്ച് വിളിക്കും. ഇതുവഴി പാര്‍ട്ടിയും മെമ്പര്‍മാരും തമ്മിലുള്ള സ്ഥിരമായ ആശയവിനിമയം സാധ്യമാക്കാനാണ് പദ്ധതി. പാര്‍ട്ടിയുടെ പരിപാടികളെക്കുറിച്ചും സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും അംഗങ്ങളെ അറിയിക്കാന്‍ മെസേജിങ് സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇതുവഴി മെംബര്‍മാരുമായിന്‍ സ്ഥിരമായ ആശയ വിനിമയം നടത്താനാണ് ബിജെപി കരുതുന്നത്. മെമ്പര്‍മാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ പാര്‍ട്ടി ശക്തമല്ലാത്ത കേരളം, ആസാം, പശ്ചിമബംഗാള്‍, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ ബിജെപിയെ ശക്തിപ്പെടുത്താമെന്നും നേതൃത്വം കരുതുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.