ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (19:12 IST)
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രം പയറ്റുന്ന ശിവസേനയെ ഒഴിവാക്കി വിശ്വാസ വൊട്ടെടുപ്പ് നേരിടാന്‍ ബിജെപി ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ഒഴികെയുള്ള ഏത് പാര്‍ട്ടിയില്‍നിന്നുപോലും പിന്തുണ സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ ബിജെപി നേതൃത്വം പറയുന്നത്. നേരത്തെ പ്രതിപക്ഷ നിരയില്‍ ഇരുന്ന് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍
ശിവസേന ശ്രമിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ബിജെപി പറഞ്ഞിരിക്കുന്നത്.
മുതിര്‍ന്ന നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ബിജെപി നിലപാട് വ്യക്‌തമാക്കിയത്. മഹാരാഷ്‌ട്രയുടെ വികസനത്തിനും ജനങ്ങളുടെ അഭിലാഷത്തിനുമൊത്ത് പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസ് ഒഴികെ ഏത് പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കാമെന്നാണ് പാര്‍ട്ടി നിലപാടെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. എന്‍സിപി ഉള്‍പ്പെടെയുള്ള ഏത് പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രാജീവ് പ്രതാപ് റൂഡി വ്യക്‌തമാക്കി
അതായത് കോണ്‍ഗ്രസ് ഒഴികെയുള്ള ആര്‍ക്കും ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കാമെന്നാണ് പാര്‍ട്ടി പറയുന്നത്. ശിവസേനയ്ക്ക് വേണമെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കാം എന്ന് പറയാസ്തെ പരയുകയാണ് ഇപ്പോള്‍ രാജീവ് പ്രതാപ് റൂഡി ചെയ്തിരിക്കുന്നത്. എന്‍സിപി ഉള്‍പ്പെടെ ഏത് പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്‌തമാക്കിയതോടെ ശിവസേനയ്‌ക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും.
എന്‍സിപി പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വ്യക്‌തമാക്കി സേന നേതാവ് ഉദ്ധവ് താക്കറെ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അവസാന സമയത്തും ബിജെപി നേതൃത്വം ശിവസേനയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അതേസമയം നാളെ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചതായാണ് വിവരം. സേനയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വിശ്വാസ വോട്ടിന് മുന്‍പ് ശിവസേനയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.