ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ ഹിന്ദു മുഖ്യമന്ത്രിയെ നിയമിക്കും: പിഡിപി

 ബിജെപി , പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി , പീര്‍ മന്‍സൂര്‍ , ഹിന്ദു മുഖ്യമന്ത്രി
ശ്രീനഗര്‍| jibin| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (11:34 IST)
ബിജെപിക്ക് വോട്ടു ചെയ്യരുതെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് ഹിന്ദു മുഖ്യമന്ത്രിയെ കൊണ്ടു വരുമെന്ന് പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എ. ജമ്മുവിലെ ദക്ഷിണ കശ്മീരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പിഡിപി പീര്‍ മന്‍സൂറിന്‍റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

ഹിന്ദു മുഖ്യമന്ത്രിയെ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ജനങ്ങള്‍ വോട്ടു ചെയ്യരുത്. അങ്ങനെ ഒരു ഹിന്ദു മുഖ്യമന്ത്രി വന്നാല്‍ ശാപമായി മാറുമെന്നായിരുന്നു പീര്‍ മന്‍സൂര്‍ വിവാദപ്രസംഗത്തിലൂടെ വ്യക്തമാക്കിയത്. അതേസമയം ഇത്തരമൊരു പ്രസ്താവന ആരും നടത്തിയതായി തനിക്കറിയില്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ നിലപാട്.

ഇതേ തുടര്‍ന്ന് വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബിജെപി. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും ബിജെപി വക്താവ് ഖിദ് ജഹാംഗീര്‍ ചൂണ്ടിക്കാട്ടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :